ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചിറ്റലരി വിളഞ്ഞിരുന്ന പ്രദേശമായതിനാലാണ് ചിറ്റാരിപ്പറമ്പ് എന്ന പേര് രൂപപ്പെട്ടത്. 1961-ലാണ് ചിറ്റാരിപ്പറമ്പ് വ്യക്തമായ അതിരുകളുള്ള പഞ്ചായത്തായി മാറിയത്. പഴശ്ശി രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് ബ്രിട്ടീഷുകാരുമായുള്ള യുദ്ധങ്ങളുടെ പ്രധാന വേദിയായി മാറി. കണ്ണവം, അനന്തേശ്വരം, മാനന്തേരി തുടങ്ങിയ സ്ഥലങ്ങളിൽ പഴശ്ശിരാജാവ് ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടങ്ങൾ നടത്തി. പഴശ്ശിയുടെ പ്രധാന താവളമായിരുന്നു കണ്ണവം. ഇവിടെ ഇന്നും ചരിത്രസ്മാരകങ്ങളും പഴയ വഴിയമ്പലങ്ങളും നിലനിൽക്കുന്നു. മാനന്തേരിയിലെ സത്രം, പഴയ കിണറുകൾ, ചുമടുതാങ്ങികൾ തുടങ്ങിയവ പ്രദേശത്തിന്റെ പൈതൃകത്തെ ഓർമ്മിപ്പിക്കുന്നു. കുറിച്ച്യർ സമൂഹം പഴശ്ശിയുടെ വീരപടയാളികളായി ചരിത്രത്തിൽ സ്ഥാനം നേടി. തൊടീക്കളം ശിവക്ഷേത്രം ചുവർചിത്രങ്ങളാൽ പ്രസിദ്ധമാണ്. നിരവധി സ്ഥലനാമങ്ങൾ പ്രദേശത്തിന്റെ പഴയ ചരിത്രവുമായി ബന്ധപ്പെട്ടവയാണ്. സാമൂഹിക-സാംസ്കാരിക മാറ്റങ്ങളിലൂടെ...
കൂടുതൽ വായിക്കുക