ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാടും ദൌത്യവും

മണ്ണ്, ജലം, ജൈവസമ്പത്ത് ഇവ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര വികസന കാഴ്ചപ്പാടാണ് പഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നത്. നവകേരള മിഷന്റെ ഭാഗമായുള്ള ഹരിത കേരളം പദ്ധതിക്ക് പ്രത്യേക ഊന്നൽ കൊടുത്ത്,  ഇടവിളകളും ബഹുവിളകളും പ്രോത്സാഹിപ്പിച്ചുകൊണ്ട് തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാത്കരിക്കും.  ജൈവകൃഷി എന്ന കാഴ്ചപ്പാടോടെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്ത നേടും. കാലി വളർത്തൽ, കോഴി വളർത്തൽ, ആട് വളർത്തൽ എന്നിവയ്ക്ക് പ്രോത്സാഹനം നൽകും. എല്ലാവർക്കും പാർപ്പിട സുരക്ഷിതത്വം മെച്ചപ്പെട്ട ചികിത്സാ സൌകര്യവും രോഗപ്രതിരോധ പ്രവർത്തനവും സ്ത്രീകൾ, വൃദ്ധർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ ഉൾപ്പെടെയുള്ളവർക്ക് സാന്ത്വനവും സഹായവും നൽകുക. പട്ടികജാതി പട്ടികവർഗ്ഗക്കാരെയും  മുഖ്യധാരയിലേക്ക്  കൊണ്ടുവരിക. വിദ്യാലയങ്ങളുടെ  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം പഠനനിലവാരം  ഉയർത്താനുള്ള  കർമ്മ പരിപാടിക്ക് രൂപം നൽകുക. വ്യവസായത്തെക്കാൾ പ്രാധാന്യം പ്രാദേശികമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ചെറുകിട സംരംഭങ്ങൾ ആവിഷ്കരിക്കുക. അവികസിത മേഖലകളിലും ഗ്രാമീണ മേഖലകളിലും യാത്ര സൗകര്യം മെച്ചപ്പെടുത്താൻ  ആവശ്യമായ റോഡുകളും നടപ്പാതകളും ഉണ്ടാക്കുക. പരമ്പരാഗത ഊർജത്തിൽ പ്രാധാന്യം നൽകുക. ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യമായ ഭരണവും കാര്യക്ഷമമായ സേവനങ്ങളും നൽകുന്നതിലൂടെ ചിറ്റാരിപറമ്പിനെ മാതൃകാപഞ്ചായത്തായി ഉയർത്തുകയാണ് പഞ്ചായത്തിന്റെ ദൗത്യം.